ഡോ. ബി.ആർ. അംബേദ്​കർ ജന്മദിനാഘോഷം; പാറശ്ശാലയിൽ പതിനായിരങ്ങൾ പ​െങ്കടുത്തു

തിരുവനന്തപുരം: പട്ടികജാതി മതേതര സമത്വസമാജത്തി​െൻറ ആഭിമുഖ്യത്തിൽ പാറശ്ശാല അംബേദ്കർ ജന്മദിനാഘോഷം സംഘടിപ്പിച്ചു. സംഘം പ്രസിഡൻറ് അപ്പുജപമണിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംബേദ്കർ എക്സലൻറ് അവാർഡുകളും എം.എൽ.എ വിതരണം ചെയ്തു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡുകൾ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കരമന ജയൻ നിർവഹിച്ചു. കളരിയോഗ പരിശീലകർക്കുള്ള സർട്ടിഫിക്കറ്റുകൾ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഒാഫിസർ എസ്.ആർ. രാജേഷ് കലാകായിക താരങ്ങൾക്കുള്ള അവാർഡുകൾ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെൻഡാർവിൻ സൗജന്യ കമ്പ്യൂട്ടർ പഠന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് മെംബർ വൈ. സതീഷ് എന്നിവർ വിതരണം ചെയ്തു. വികലാംഗ ക്ഷേമ ബോർഡ് ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, പട്ടികജാതി മതേതര സമത്വസമാജം സംസ്ഥാന പ്രസിഡൻറ് പാറശ്ശാല വിജയേന്ദ്രൻ, പി.എ. നീല, കരമന വിജയൻ, എസ്. ജോയ്, ശ്യാം, രമ്യ ആർ. രഘു, അനില, വത്സല, സുരേഷ്കുമാർ, അജിംസിങ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.