ചുവന്ന ഷർട്ടിട്ട്​ വരുന്ന പൊലീസും അതുകണ്ട്​ ചിരിക്കുന്ന മന്ത്രിമാരുമാണ്​ നമുക്കുള്ളത്​ ^ഉമ്മൻ ചാണ്ടി

ചുവന്ന ഷർട്ടിട്ട് വരുന്ന പൊലീസും അതുകണ്ട് ചിരിക്കുന്ന മന്ത്രിമാരുമാണ് നമുക്കുള്ളത് -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: പൊലീസ് അസോസിയേഷ​െൻറ യോഗത്തിൽ ചുവന്ന ഷർട്ടിട്ട് വരുന്ന ഉദ്യോഗസ്ഥരും അതുകണ്ട് ചിരിക്കുന്ന മന്ത്രിമാരുമാണ് നമുക്കുള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. െപാലീസി​െൻറ പ്രവർത്തനം നിയമവിരുദ്ധവും അച്ചടക്കം ലംഘിക്കുന്നതുമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതി​െൻറ പ്രതിഫലനമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണം. സർക്കാർ ഇതിന് വലിയ വില കൊടുക്കേണ്ടിവരും. തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്ന സന്ദേശം നൽകിയാൽ ഇത് ആവർത്തിക്കില്ല. സമരം െചയ്യുന്ന യൂത്ത് കോൺഗ്രസുകാരെയും കെ.എസ്.യുക്കാരെയും എം.എസ്.എഫുകാരെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയി പൊലീസ് വണ്ടിയിൽ വെച്ചും ലോക്കപ്പിൽ വെച്ചും മർദിച്ചിട്ടുണ്ട്. പൊലീസിലെ അച്ചടക്കം നിയന്ത്രിച്ചില്ലെങ്കിൽ ഇതിനെക്കാൾ വലിയ ആപത്തിലേക്ക് നീങ്ങും. ഹർത്താൽ പ്രഖ്യാപനവും അതി​െൻറ മറവിൽ നടന്ന അക്രമങ്ങളും ഗുരുതര സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ കൂടി നടന്ന പ്രചാരണം അറിഞ്ഞില്ലെങ്കിൽ എന്ത് പൊലീസാണ് ഇവിടെയുള്ളതെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.