ഡാം 999: തമിഴ്​നാട്ടിലെ പ്രദർശനാനുമതിക്ക്​ കോടതിയെ സമീപിക്കും ^സോഹൻ റോയ്​

ഡാം 999: തമിഴ്നാട്ടിലെ പ്രദർശനാനുമതിക്ക് കോടതിയെ സമീപിക്കും -സോഹൻ റോയ് തിരുവനന്തപുരം: ഡാം 999 സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച തമിഴ്നാട് സർക്കാർ നടപടിക്കെതിെര കോടതിയെ സമീപിക്കുമെന്ന് സംവിധായകൻ സോഹൻ റോയ്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് പക്ഷപാത നിലപാടാണ് സ്വീകരിക്കുന്നത്. തമിഴ്നാട്ടിൽ പ്രദർശനാനുമതിയില്ലെങ്കിലും സിനിമയുടെ തമിഴ് പതിപ്പ് തയാറാക്കിയിട്ടുണ്ടെന്നും ഇതി​െൻറ പ്രദർശനം ചൊവ്വാഴ്ച നടക്കുമെന്നും സോഹൻ റോയ് പറഞ്ഞു. പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ ഡാമിൽനിന്ന് തമിഴ്നാടിന് 20 ലക്ഷം കോടി രൂപയുടെ ശുദ്ധജലമാണ് പ്രതിവർഷം ലഭിക്കുന്നത്. ലിറ്ററിന് 10 രൂപ െവച്ചുള്ള കണക്കാണിത്. 500 മില്യൺ യൂനിറ്റ് വൈദ്യുതി ഈ ജലത്തിൽനിന്ന് തമിഴ്നാട് ഉൽപാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ഡാമുകളിൽനിന്ന് 20 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുെന്നന്നും സോഹൻ റോയ് പറഞ്ഞു. സോഹൻ റോയ് രചിച്ച 101 അണുകവിതകളുടെ പ്രകാശനം ബുധനാഴ്ച വൈകീട്ട് 6.15ന് ഏരീസ് പ്ലസ് ഓഡി- ഒന്നിൽ നടക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ, വി.മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.