വരാപ്പുഴ സംഭവം: കേസ് സി.ബി.ഐക്ക്​ വിടണം ^ചെന്നിത്തല

വരാപ്പുഴ സംഭവം: കേസ് സി.ബി.ഐക്ക് വിടണം -ചെന്നിത്തല തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തി​െൻറ മരണത്തിന് പിന്നില്‍ ഉരുട്ടിക്കൊലക്ക് സമാനമായ മര്‍ദനമാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് വൈകിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണ്. കേസില്‍ സി.പി.എമ്മും പൊലീസും ഒരേപോലെ പ്രതിസ്ഥാനത്താണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാകും ഉചിതം. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പൊലീസ് ഇപ്പോള്‍ കഥകള്‍ മെനയുകയാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികള്‍ പൊലീസുകാരായതിനാലും പാര്‍ട്ടി ബന്ധം പുറത്തുവരും എന്നതുകൊണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാണ്. അതുകൊണ്ടുതന്നെ പൊലീസില്‍നിന്ന് ശ്രീജിത്തി​െൻറ കുടുംബത്തിന് നീതിലഭിക്കില്ലെന്ന് വ്യക്തമാണ്. കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.