മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷകസഭകള്‍ സംഘടിപ്പിക്കും ^ മന്ത്രി

മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷകസഭകള്‍ സംഘടിപ്പിക്കും - മന്ത്രി തിരുവനന്തപുരം: മുഴുവന്‍ വാര്‍ഡുകളിലും ജൂലൈയിൽ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നടന്ന 'വിഷന്‍ 2018' ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകസഭകളിലൂടെ സംസ്ഥാനത്തെ 10 ലക്ഷം കര്‍ഷകരിലേക്കെത്തുകയാണ് ലക്ഷ്യം. എല്ലാ കൃഷിഭവനുകള്‍ക്കു കീഴിലും ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കും. എല്ലാ വര്‍ഷവും മേയ് 27 കൃഷി ഭവന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനതല കൃഷി ഓഫിസര്‍മാരുടെ സംഗമം നടത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ അടക്കം 1935 കോടി രൂപ വകുപ്പ് ചെലവഴിച്ചു. കൃഷി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. ഡിജിറ്റല്‍ കര്‍മസേന രൂപവത്കരിക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. ആശയവിനിമയം സുഗമമാക്കാന്‍ ആന്ധ്രപ്രദേശിലെ കൃഷി വകുപ്പി​െൻറ മാതൃകയില്‍ ടെലിഗ്രാം ആപ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ റീട്ടെയില്‍ കീടനാശിനി കടകളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും പരിശോധന നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൃഷിവകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, അഡീഷനല്‍ ഡയറക്ടര്‍ എ. ഗിരിജകുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.