മധ്യവയസ്കനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചതായി പരാതി

സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ലെന്നും ആരോപണം തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത മധ്യവയസ്കനെ സ്റ്റേഷനിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. വലിയതുറ സ്വദേശിയായ തദയൂസിനെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ മർദിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഒരു അന്വേഷണവും ഉണ്ടായില്ലെന്ന് തദയൂസ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പറ‍യുന്നു. കഴിഞ്ഞ മാർച്ച് 25ന് രാത്രിയിലായിരുന്നു സംഭവം. മകളോടൊപ്പം വീട്ടിൽ സംസാരിച്ചുകൊണ്ടിരുന്ന തദയൂസിനെ വലിയതുറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെത്തി വിളിച്ചുകൊണ്ടുപോകുകയും സ്റ്റേഷനിൽ െവച്ച് മർദിക്കുകയുമായിരുന്നു. പിടിച്ചുകൊണ്ടുവന്നതിന് കാര്യമന്വേഷിച്ചപ്പോൾ കൈകൾ രണ്ടും പിറകിൽ കെട്ടി ബഞ്ചിൽ കിടത്തി ചൂരൽകൊണ്ട് കാൽവെള്ളയിൽ മൃഗീയമായി മർദിച്ചതായും പറയുന്നു. പുലർച്ച രണ്ടരയോടെ വീണ്ടും എത്തിയ പൊലീസുകാർ കുനിച്ച് നിർത്തി ദേഹത്ത് ഇടിച്ച ശേഷം സ്വയം ചാടാനും ആവശ്യപ്പെട്ടു. പുലർച്ച ആേറാടെ എസ്.ഐമാരിൽ ഒരാളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഒരു കാരണവുമില്ലാതെ തന്നെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച് 27ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ചൊവ്വാഴ്ച തദയൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.