യുവജന കമീഷന്​ അനുവദിച്ച തുകയുടെ പകുതിപോലും ഉപയോഗപ്പെടുത്തിയില്ല

കൊല്ലം: എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാന യുവജന കമീഷന് അനുവദിച്ച തുകയില്‍ പകുതിപോലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 3.10 കോടി രൂപയാണ് പദ്ധതിവിഹിതമായി യുവജന കമീഷന് ബജറ്റില്‍ വകയിരുത്തിയത്. ഇതിൽ 1.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി 1.75 കോടി രൂപ സറണ്ടര്‍ ചെയ്തു. 2016--17 സാമ്പത്തികവര്‍ഷത്തിലാണ് ഏറ്റവുംകൂടുതല്‍ തുക സറണ്ടര്‍ ചെയ്തത്. ഇൗ കാലയളവിൽ 54 ലക്ഷം രൂപയാണ് സറണ്ടര്‍ ചെയ്തത്. അതേസമയം ശമ്പള ഇനത്തില്‍ മാത്രം 2.52 കോടി രൂപ യുവജന കമീഷന്‍ കൈപ്പറ്റി. കൂടാതെ ശമ്പളേതര ചെലവ് ഇനത്തില്‍ 16 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയം ഇനത്തില്‍ 8,79,032 രൂപ അടക്കം 9,71,000 രൂപ കൈപ്പറ്റി. യുവജന കമീഷ​െൻറ രൂപവത്കരണലക്ഷ്യം നിറവേറ്റപ്പെടുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പദ്ധതിതുക വിനിയോഗിക്കാത്ത കണക്കുകളും പുറത്തുവരുന്നത്. യുവാക്കളെ വിദ്യാസമ്പന്നരാക്കാനും ശാക്തീകരിക്കാനുമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കലാണ് സംസ്ഥാന യുവജന കമീഷ​െൻറ ചുമതല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിനായി വകയിരുത്തിയ തുക കമീഷന്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അതേസമയം മൂന്ന് വർഷത്തോളമായി സംസ്ഥാന യുവജന കമീഷനിൽ അക്കൗണ്ടൻറ് ജനറലി​െൻറ ഒാഡിറ്റിങ് നടന്നിട്ടിെല്ലന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.