കഠ്​വയിലെ പെണ്‍കുട്ടിയുടെ കൊല കിരാതം ^കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍

കഠ്വയിലെ പെണ്‍കുട്ടിയുടെ കൊല കിരാതം -കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം: ജമ്മുവിലെ കഠ്വയിലെ പെണ്‍കുട്ടിയുടെ കൊല കിരാതമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദും അഭിപ്രായപ്പെട്ടു. ഒരാഴ്ച തടവിലിട്ട് അതിക്രൂരമായി പീഡിപ്പിച്ച് കൂട്ടബലാത്സംഗം നടത്തി പെണ്‍കുട്ടിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരും കോടതിയില്‍ കേസ് തടസ്സപ്പെടുത്തിയ ബാര്‍കൗണ്‍സില്‍ അംഗങ്ങളും വന്യമൃഗങ്ങളെക്കാള്‍ ക്രൂരമായ ഹീനകൃത്യമാണ് നടത്തിയത്. കുറ്റക്കാരെ വധശിക്ഷക്ക് വിധേയരാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സഹായികളായിനിന്ന മന്ത്രിമാരെയും അഭിഭാഷകരെയും മാതൃകപരമായി ശിക്ഷിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.