കഠ്​വ, ഉന്നാവ്​ സംഭവങ്ങൾ ഭീതിപരത്തി അടിച്ചമർത്താനുള്ള അജണ്ടയുടെ ഭാഗം ^പ്രകാശ്​ രാജ്​

കഠ്വ, ഉന്നാവ് സംഭവങ്ങൾ ഭീതിപരത്തി അടിച്ചമർത്താനുള്ള അജണ്ടയുടെ ഭാഗം -പ്രകാശ് രാജ് തിരുവനന്തപുരം: സമീപദിവസങ്ങളിൽ രാജ്യത്തെ നടുക്കിയ ബലാത്സംഗവും കൊലപാതകവും ഭീതിപരത്തി നിശ്ശബ്ദമാക്കാനും അടിച്ചമർത്താനുമുള്ള അജണ്ടയുടെ ഭാഗമാണെന്ന് നടൻ പ്രകാശ് രാജ്. ബേബി ജോൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ച സംഭവങ്ങളിൽ മുറിവും വേദനയും അനുഭവിക്കുന്നവരാണ് നാം. രാജ്യത്തി​െൻറ ചട്ടക്കൂട് സംരക്ഷിക്കാൻ പൊരുതുന്ന നമ്മൾ ഒരുതരം നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ ആക്രമിക്കാനും നിശ്ശബ്ദനാക്കാനും ബി.ജെ.പിക്കാർ ശ്രമിച്ചു. നിങ്ങൾ എന്നെ നിശ്ശബ്ദനാക്കാൻ നോക്കിയാൽ എ​െൻറ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരുമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. എനിക്കറിയാം അവരുടെ അജണ്ട എന്താണെന്ന്. ഞാൻ എന്തിനുവേണ്ടി നിൽക്കുെന്നന്നും പൊരുതുെന്നന്നും എനിക്കറിയാം. എന്തുകൊണ്ട് നടൻ ഇത്തരം കാര്യങ്ങൾ ചെയ്യുെന്നന്നാണ് ചിലർ ചോദിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയമായി അവബോധമുള്ളവരാക്കുക എന്നത് എ​െൻറ ഉത്തരവാദിത്തമാണ്. ഇത് എ​െൻറ സ്വാഭാവികമായ പ്രതികരണമാണ്. ഒരു സ്വേച്ഛാധിപതിക്കും അത് അടിച്ചമർത്താൻ കഴിയില്ല. അതു തുടരുകതന്നെ ചെയ്യും' -പ്രകാശ് രാജ് വ്യക്തമാക്കി. ഒരു മന്ത്രിക്ക് ഭരണഘടന തിരുത്തണമെന്നാണ് ആഗ്രഹമെങ്കിൽ തനിക്ക് ഭരണഘടനയിൽ മാറ്റം ആവശ്യമില്ല. കാരണം ഭരണഘടന എന്താണെന്ന് തനിക്കറിയാം. താൻ എന്താണോ ആരാണോ, അത് ഭരണഘടന കാരണമാണ്. ഭരണഘടനയാൽ പ്രചോദിതമായ പ്രയാണമാണ് തേൻറത്. 12ാം വയസ്സിൽ അനാഥയായതാണ് ത​െൻറ അമ്മ. അമ്മയും സഹോദരിമാരും പിന്നീട് പഠിച്ചതും വളർന്നതും ബൽഗാമിലെ ഡിവൈൻ േപ്രാവിഡൻസ് ഒാർഫനേജിലാണ്. ആരും അവരുടെ മതം അന്വേഷിച്ചിട്ടില്ല. അവർ പഠിച്ചുവളർന്നപ്പോൾ അവരുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്തിട്ടില്ല. അവർ പിന്നീട് നഴ്സായും അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇതു ഭരണഘടന നൽകിയ അവകാശത്തിലും സ്വാതന്ത്ര്യത്തിലും സാധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ പിറന്നപ്പോൾ എ​െൻറ ശബ്ദം ഉയരുന്നതും ഭരണഘടനകാരണമാണ്. ബി.ജെ.പിക്കാരോടായി പറയുന്നു, നിങ്ങളുടെ രാഷ്ട്രീയ അധികാരത്തിൽ എനിക്ക് താൽപര്യമില്ല. ഞാൻ ഇൗ രാജ്യത്തെ പൗരന്മാർക്ക് മുന്നിലാണ് നിൽക്കുന്നത്. അവരെ വരികൾക്കിടയിൽ വായിപ്പിച്ച് ബോധവാന്മാരാക്കാൻ ശ്രമിക്കുന്നു. ഇൗ രാജ്യം എന്താണോ അതായി നിലനിർത്താനാണ് എ​െൻറ ശ്രമം' -പ്രകാശ് രാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.