പ്രേംസാഗർ പോയി, കരുണയുള്ളവർ കൈ​േകാർത്തിട്ടും

തിരുവനന്തപുരം: സ്നേഹക്കരളിന് ജീവൻ പകുത്തേകാൻ പിതാവും കനിവി​െൻറ നനവുമായി സുമനസ്സുകളും കൈകോർത്തിട്ടും പ്രേംസാഗർ പോയി. മഞ്ഞപ്പിത്തം കരളി​െൻറ പ്രവർത്തനത്തെ ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പള്ളിച്ചൽ, ഇടക്കോട്, താന്നിവിള, സ്നേഹഭവനിൽ സുരേഷി​െൻറ മകൻ പി.എസ്. പ്രേംസാഗർ (18) ആണ് കരൾ മാറ്റിവെക്കലിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങിയത്. മാന്നാർ കെ.ഇ കോളജിൽ ബി.എസ്സി സൈക്കോളജി ഒന്നാംവർഷ വിദ്യാർഥിയായ പ്രേംസാഗറിന് കഴിഞ്ഞമാസമാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സ നടത്തിയെങ്കിലും രോഗം മൂർച്ഛിക്കുകയായിരുന്നു. കരളി​െൻറ പ്രവർത്തനം പൂർണമായും നിലച്ച് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മക​െൻറ ജീവൻ നിലനിർത്താൻ പിതാവ് സുരേഷ് കുമാർ കരൾ നൽകാൻ സന്നദ്ധനായിരുന്നു. 20 ലക്ഷത്തോളം െചലവുവരുന്ന കരൾ മാറ്റിവെക്കലിന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രി നടത്താൻ സുമനസ്സുകളുടെ സഹായവും തേടിയിരുന്നു. എന്നാൽ നില കൂടുതൽ വഷളായി പ്രേംസാഗർ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. മാതാവ്: പ്രീത, സഹോദരി: സ്നേഹസാന്ദ്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.