ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു ഒരാൾക്ക് ഗുരുതരപരിക്ക്​

വെളിയം: പൂയപ്പള്ളി പുന്നക്കോട് കശുവണ്ടി ഫാക്ടറിക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചടയമംഗലം പോരേടം തെരുവിൻഭാഗത്ത് പത്മതീർഥം വീട്ടിൽ രവീന്ദ്രൻ (54) ആണ് മരിച്ചത്. പോരേടം തെരുവിൻ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ പ്രകാശ് (48) ഗുരുതരപരിക്കുകളോടെ സ്വകാര്യ മെഡിക്കൽകോളജിൽ ചകിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 4.45നായിരുന്നു സംഭവം. നാൽക്കവലയിൽനിന്ന് കട്ടച്ചൽഭാഗത്തേക്ക്പോകുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ പെട്ടിക്കടയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിറകിൽ ഇരുന്ന രവീന്ദ്രൻ സമീപത്തെ പാറക്കൂട്ടത്തിൽ തലയിടിച്ച് വീണു. ഇവരെ അസീസിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. ഭാര്യ: സൗമ്യ, മക്കൾ: അനശ്വര, അനാമിക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.