ഓടനാവട്ടം വാപ്പാലയിൽ വൻകൃഷി നാശം; കർഷകർ പ്രതിസന്ധിയിൽ

വെളിയം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഓടനാവട്ടം വാപ്പാലയിൽ വൻകൃഷി നാശം. ഹെക്ടർ കണക്കിന് വാഴ, മരച്ചീനി, നെൽ, പച്ചക്കറി കൃഷികൾ നശിച്ചു. കർഷകർക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് വിവരം. ഓടനാവട്ടം കൃഷി, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാറ്റിൽ പത്തോളം വീടുകളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. മൂവായിരത്തോളം വാഴകളാണ് നശിച്ചത്. മിക്കതും കുലവന്നവയാണ്. മരച്ചീനിയും പച്ചക്കറിയും നശിച്ചു. നെൽകൃഷി വെള്ളം കയറി നശിച്ചു. വെളിയം പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിലും വൻ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. നൂറിൽ കൂടുതൽ കർഷകരാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. പലരും കടമെടുത്തും മറ്റുമാണ് കൃഷി ചെയ്തത്. അവരാണ് കൃഷിനാശത്തോടെ ദുരിതത്തിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.