ദേശീയത ദുർവ്യാഖ‍്യാനിക്കപ്പെട്ടു ^പി.പി. അബ്​ദുറഹ്മാൻ

ദേശീയത ദുർവ്യാഖ‍്യാനിക്കപ്പെട്ടു -പി.പി. അബ്ദുറഹ്മാൻ പത്തനാപുരം: ദേശസ്നേഹവും ദേശീയതയും ഇന്ന് വ്യത്യസ്തമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ. ജമാഅത്തെ ഇസലാമി പത്തനാപുരം ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആേദ്ദഹം. ദേശസ്നേഹമെന്നാല്‍ താന്‍ വസിക്കുന്ന രാജ്യത്തെ ഭരണഘടനാ വ്യവസ്ഥകൾക്ക് വിധേയമായി രാജ്യത്തി​െൻറ സർവതോന്മുഖ ഉന്നമനത്തിനായി ആത്മാർഥമായി നിലകൊള്ളുക എന്നതാണ്. എന്നാൽ, ദേശീയതയെ ഇന്ന് തൽപരകക്ഷികൾ ദുർവ്യാഖ്യാനംചെയ്തു. തങ്ങൾ നിർണയിച്ചുനൽകുന്ന അതിർവരമ്പുകൾക്കപ്പുറമുള്ളതൊക്കെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നാണ് ഇവരുടെ നിലപാടെന്ന് അദ്ദേഹം പാറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ‍്യക്ഷത വഹിച്ചു. അനീസുറഹ്മാൻ ഖുർആൻ ക്ലാസെടുത്തു. ഏരിയ പ്രസിഡൻറ് പി.എച്ച്. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ്. ഷാജി, വനിതാ കൺവീനർ ലൈലാബീവി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. താജുദ്ദീൻ കരുനാഗപ്പള്ളി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് യൂസുഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.