ഗ്യാസ് കണക്​ഷ​െൻറ പേരിൽ വ്യാജ പിരിവെന്ന് പരാതി

അഞ്ചൽ: പാചകവാതക കമ്പനിയിൽനിന്നാണെന്ന് പറഞ്ഞ് എത്തുന്ന ചിലർ ഉപഭോക്താക്കളുടെ കൈയിൽനിന്ന് പണം തട്ടുന്നതായി പരാതി. അഞ്ചൽ, ഏറം പ്രദേശത്തുള്ളവരാണ് തട്ടിപ്പിനിരയായത്. കമ്പനിയുടെ തിരിച്ചറിയൽ കാർഡുമായി എത്തുന്ന ഇവർ സേവനങ്ങളെക്കുറിച്ചും ഉപയോഗരീതിയെപ്പറ്റിയുമുള്ള ഏതാനും വിവരങ്ങൾ വീട്ടുകാരോട് ചോദിച്ച ശേഷം, ഇത്ര രൂപ അടയ്ക്കണമെന്ന് പറഞ്ഞ് രസീത് നൽകും. ഇവർ നൽകുന്ന ഫോൺ നമ്പറിൽ വിളിക്കുമ്പോൾ ഇവരെ സാധൂകരിക്കുന്ന മറുപടിയാണ് ലഭിക്കുന്നത്. തുടർന്ന്, 250 രൂപ മുതൽ തുക വാങ്ങി മടങ്ങും. ചിലരുടെ അന്വേഷണത്തിൽ സിവിൽ സപ്ലൈസ് അധികൃതർക്ക് ഇതിനെപ്പറ്റി ഒരു വിവരവുമില്ലെന്നാണ് അറിവായിട്ടുള്ളത്. പണം നഷ്ടപ്പെട്ടവർ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയതോടെ പുറത്തുപറയാനും മടിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധിപേർക്ക് പണം നഷ്പ്പെെട്ടന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.