കൺസ്ട്രക്​ഷൻ സ്ഥാപനത്തിൽനിന്ന്​ രണ്ടര ലക്ഷം മോഷ്​ടിച്ച യുവാവ് അറസ്​റ്റിൽ

*മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു കരുനാഗപ്പള്ളി: ആലുംകടവ് മൂന്നാം മൂടിന് സമീപം കൺസ്ട്രക്ഷൻ സ്ഥാപനത്തിൽനിന്ന് രണ്ടര ലക്ഷം മോഷ്ടിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആലുംകടവ് വലിയവളാലിൽ വടക്കതിൽ വീട്ടിൽ മഹേഷി(20) നെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ടരലക്ഷംരൂപ പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഏപ്രിൽ ഒമ്പതിന് രാത്രി ആദിനാട് തെക്ക് ഇഞ്ചക്കാട്ട് കിഴക്കതിൽ വീട്ടിൽ സുനിലി​െൻറ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തി​െൻറ ഷട്ടറി​െൻറ പൂട്ട് അറുത്തുമാറ്റി അവിടെ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കട്ടിങ് പ്ലയറിനെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. കുറച്ച് അകലെയുള്ള നിർമാണ ഉപകരണങ്ങൾ വാടകക്ക് കൊടുക്കുന്ന കടയിൽനിന്ന് മഹേഷ് കട്ടിങ് പ്ലയർ വാടകക്ക് എടുത്തുകൊണ്ടുപോയിരുന്നു. മോഷണത്തിന് ശേഷം പിറ്റേ ദിവസം ഇയാൾ കട്ടിങ് പ്ലയർ തിരികെ നൽകി വാടകയും കൊടുത്തിരുന്നു. ഷട്ടറി​െൻറ പൂട്ട് മുറിച്ചത് കട്ടിങ് പ്ലയർ ഉപയോഗിച്ചാണെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. മോഷണത്തിനുശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. പിന്നീട് മടങ്ങിയെത്തിയ ഇയാളെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. രാേജഷ് കുമാർ, എസ്.ഐ ഉമറുൽ ഫാറൂഖ്, ബഷീർ, എ.എസ്.ഐ. ഷാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജിമോൻ, ശ്രീകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. നേരത്തേ ഇതേ കൺസ്ട്രക്ഷൻ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു പിടിയിലായ മഹേഷ്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.