എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്​: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

അഞ്ചാലുംമൂട്: വീടിന് സമീപം ബസ് കാത്തുനിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ മാരകായുധങ്ങളുമായെത്തെി ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കുംഭാഗം ചേരിയില്‍ എസ്.ബി.ഐക്ക് സമീപം വൃന്ദാവനം വീട്ടില്‍ വിനുകൃഷ്ണന്‍ (24), നടുവിലത്തുചേരിയില്‍ ഗുഹാനന്ദപുരം ഹൈസ്കൂളിന് സമീപം പാലയ്ക്കല്‍ തറയില്‍ ദീപു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പ് കൊല്ലം എസ്.എന്‍ കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ മതിലില്‍ അരുണ്‍ ഭവനില്‍ അരുണ്‍ കൃഷ്ണന്‍ കോളജില്‍ പോവാനായി മതിലില്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കവേ പ്രതികള്‍ ബൈക്കിെലത്തുകയും കൈയില്‍ ബലമായി രാഖി കെട്ടുവാന്‍ ശ്രമിക്കുകയും ചെയ്തു. അരുണ്‍ കൃഷ്ണന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുമ്പ് പൈപ്പ് കൊണ്ട് കാലില്‍ അടിച്ച് മാരകമായി പരിക്കേല്‍പ്പിെച്ചന്നാണ് കേസ്. അക്രമത്തില്‍ അരുണി​െൻറ കാലിന് പൊട്ടലുണ്ടായിരുന്നു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി. ദേവരാജ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതിയും കൂട്ടാളിയും വധശ്രമക്കേസില്‍ പിടിയില്‍ അഞ്ചാലുംമൂട്: വഴിയാത്രക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ പ്രാക്കുളം മഠത്തില്‍മുക്കിന് സമീപമാണ് സംഭവം. പ്രാക്കുളം സ്വദേശി അംജിത്തിനാണ് മര്‍ദമേറ്റത്. പ്രാക്കുളത്ത് ബൈക്ക് കത്തിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രാക്കുളം മഠത്തില്‍മുക്കിന് സമീപം അരുണ്‍ ഭവനില്‍ അനൂപ് കമലന്‍ (ചോട്ടു, 26), ബോട്ട് ജെട്ടിക്ക് സമീപം സെന്‍കുമാര്‍ (29) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. ഒരുമാസം മുമ്പ് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രാക്കുളം മഠത്തില്‍മുക്കില്‍ രണ്ട് ബൈക്കുകള്‍ കത്തിച്ച സംഭവത്തിലെ ഒന്നാംപ്രതിയാണ് അനൂപ് കമലന്‍. മദ്യലഹരിയില്‍ ആയിരുന്ന അനൂപും സുഹൃത്ത് സെന്‍കുമാറും പള്ളാപ്പില്‍, മണലിക്കട ഭാഗങ്ങളിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളിലെത്തി അസഭ്യവര്‍ഷം നടത്തുകയും അതിക്രമം കാട്ടുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിനിടെ അതുവഴി ബൈക്കിലെത്തിയ അംജിത്തിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെ സ്ഥലത്തത്തെിയ പൊലീസ് സംഘം അനൂപിനെ കസ്റ്റഡിയിലെടുത്തു. ഇരുമ്പ് പൈപ്പ് കൈയില്‍ െവച്ചുകൊണ്ട് നടന്ന അനൂപ് പൊലീസിനെയും അക്രമിക്കാന്‍ ശ്രമിച്ചതായി പറയുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അംജിത്ത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.