കഠ്​വ കൊല; സെക്ര​േട്ടറിയറ്റിന്​ മുന്നിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: ജമ്മു-കശ്മീരിലെ കഠ്വയിൽ പീഡനത്തിനിരയായ എട്ടുവയസ്സുകാരിയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് വിവിധസംഘടനകളുടെ പ്രതിഷേധം. കേരള സ്‌ക്രാപ് മർചൻറ് അസോസിയേഷൻ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകചരിത്രത്തിൽ തന്നെ ഏറ്റവും മൃഗീയമായ സംഭവമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്ന് ആവശ്യപ്പെട്ടു. നേതാക്കളായ മുഹമ്മദ് ആരിഫ്, അനന്തപുരി മണികണ്ഠൻ എന്നിവർ സംസാരിച്ചു. പെൺകുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് വുമൺ ഇന്ത്യ മൂവ്‌മ​െൻറ് നടത്തിയ മാർച്ച് എസ്.ഡി.പി.ഐ നേതാവ് വേലുശേരി സലാം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മഹിളാ സാസ്‌കാരിക സംഘടന (എ.ഐ.എം.എസ്) നടത്തിയ ധർണ സെക്രട്ടറി ഷൈലാ കെ. ജോൺ ഉദ്ഘാടനം ചെയ്തു. എസ്. ദുർഖാൻ, ആർ. കുമാർ, എസ്. മിനി, ആർ. ബിജു എന്നിവർ സംസാരിച്ചു. പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹെൽപിങ് ഹർട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി. പ്രതികരിക്കാത്ത ജനതക്ക് മുന്നിൽ നീതിക്കായി എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേ ആവശ്യവുമായി സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.