ബാലരാമപുരത്ത്​ കടകൾ അടപ്പിച്ചു

ബാലരാമപുരം: സമൂഹമാധ്യമ കൂട്ടായ്മകൾ ആഹ്വാനംചെയ്ത ഹർത്താലിൽ . ഹർത്താലിനിടെ ബാലരാമപുരം-കാട്ടക്കട റോഡിലെ ഓട്ടോ സ്റ്റാൻഡിലെ മൂന്ന് ഓട്ടോകൾ സാമൂഹികവിരുദ്ധർ അടിച്ച് തകർത്തു. എന്നാൽ സാമൂഹിക വിരുദ്ധരാണ് വാഹനം അടിച്ചുതകർത്തതെന്ന് സമരക്കാർ ആരോപിച്ചു. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. രാവിലെ നൂറുകണക്കിന് പേർ ഉൾപ്പെടെ പ്രതിഷേധം വിവിധ ഭാഗങ്ങളിൽ നടന്നു. പ്രതിഷേധത്തിനിടെ ആക്രമണമുണ്ടാകാതിരിക്കുന്നതിന് പ്രതിഷേധമാർച്ചിന് നേതൃത്വം നൽകിയവർ മുൻകരുതലെടുത്തിരുന്നു. പ്രതിഷേധ പ്രകടനം അവസാനിപ്പിച്ച് തിരികെപോയ ശേഷമാണ് ഓട്ടോയുടെ ഗ്ലാസ് അടിച്ച് പൊട്ടിച്ചത്. സംഭവത്തെ തുടർന്ന് ഓട്ടോ ൈഡ്രവറായ തേമ്പാമുട്ടം സ്വദേശി പൊലീസിന് പരാതിനൽകി. വാഹനം അടിച്ച് തകർത്തവരെ പ്രദേശത്തെ സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ബാലരാമപുരം, വഴിമുക്ക്, ആറാലുംമൂട് തുടങ്ങിയ പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.