ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി കൽപറ്റയിലെ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രത്തില്‍ ഗ്രാമീണ ഗവേഷകസംഗമം (RIM-2018) സംഘടിപ്പിക്കും. ഗ്രാമീണഗവേഷകരുടെ വാണിജ്യ പ്രാധാന്യമുള്ളതും ഗ്രാമീണവികസനത്തിന് ഉതകുന്നതുമായ ഉൽപന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ ഗവേഷക സംഗമത്തില്‍ ഉണ്ടാകും. മികച്ച ഗവേഷകര്‍ക്ക് ഇന്നവേഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകളും പ്രത്യേകസമ്മാനങ്ങളും നല്‍കും. കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാർഥികളില്‍ ഗ്രാമീണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും പ്രസ്തുതവിഷയത്തിലേക്ക് അഭിരുചി വളര്‍ത്താനുമായി അവര്‍ വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മത്സരവും നടത്തുന്നുണ്ട്. അതിന് പ്രത്യേക പുരസ്‌കാരങ്ങളുമുണ്ട്. ഗ്രാമീണഗവേഷകര്‍ക്ക് ഉതകുന്ന വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരിക്കും. മറ്റു ജില്ലകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്യുന്ന ഗവേഷകര്‍ക്ക് താമസസൗകര്യം ഉണ്ടായിരിക്കും. താൽപര്യമുള്ള ഗ്രാമീണ ഗവേഷകര്‍ ഏപ്രില്‍ 20ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി വെബ്‌സൈറ്റ് (www.kscste.kerala.gov.in, www.mssrfcabc.res.in) സന്ദര്‍ശിക്കുകയോ 0471 2548230, 0471 2548231, 9496205785 നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.