കഠ്​വ, ഉന്നാവ്​; കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക ^എഫ്.എസ്​.ഇ.ടി.ഒ

കഠ്വ, ഉന്നാവ്; കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക -എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം: കഠ്വയിൽ എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം അമ്പലത്തിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ജമ്മു-കശ്മീരിലെ രണ്ട് മന്ത്രിമാർ തന്നെ രംഗത്തെത്തിയത് അപലപനീയമെന്ന് എഫ്.എസ്.ഇ.ടി.ഒ. ഉത്തർപ്രദേശിലെ ഉന്നാവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ ബി.ജെ.പി എം.എൽ.എയും പ്രതിയാണ്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശനനടപടി സ്വീകരിക്കണമെന്ന് എഫ്. എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ നടത്തുന്ന പ്രതിഷേധ കൂട്ടായ്മകൾ വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് കെ.സി. ഹരികൃഷ്ണനും ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.