കടൽകയറ്റം രൂക്ഷം; വീടുകളിൽ വെള്ളം കയറുന്നു

വലിയതുറ: ജില്ലയുടെ തീരങ്ങളിൽ കടൽകയറി തീരം കവരുന്നു. നിരവധി വീടുകളിലേക്ക് വെള്ളം കയറി. തീരത്ത് െവച്ചിരുന്ന നിരവധി വള്ളങ്ങൾക്ക് കേടുപറ്റി. മൂന്ന് ദിവസമായി തിരമാലകൾ തീരത്തേക്ക് അടിച്ച് കയറിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിെല്ലന്ന് നാട്ടുകാർ അരോപിക്കുന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് ജോനക പൂന്തുറ മുതൽ വലിയതുറ വരെയുള്ള തീരദേശത്തേക്ക് ശക്തമായി തിരമാലകൾ അടിച്ചുകയറുന്നത്. തീരത്ത് കയറ്റിെവച്ചിരുന്ന വള്ളങ്ങൾ പലതും തിരമാലകളിലുടെ കടലിലേക്ക് ഇറങ്ങി. തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുന്നത് അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിലേക്ക് ഇറങ്ങിയ വള്ളങ്ങൾ തീരത്തേക്ക് വലിച്ചുകയറ്റി. തീരത്തുനിന്നും വള്ളങ്ങൾ റോഡിലേക്ക് മാറ്റുകയും ചെയ്തു. ഒാരോ തവണയും തീരത്തേക്ക് തിരമാലകൾ അടിച്ചുകയറി തീരം നഷ്ടമാകുന്ന അവസ്ഥയാണ്. ഇതിൽ നിന്ന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരത്ത് ശാത്രീയപഠനങ്ങൾ നടത്തി പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന അവശ്യം അധികൃതർ ഇതുവരെയും മുഖവിലക്കെടുക്കാത്ത കാരണമാണ് തീരത്തേക്ക് ശക്തമായി തിരമാലകൾ അടിച്ചു കയറാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശാസ്ത്രീയമായ പഠനം നടത്താതെ വെറുതെ കല്ലുകൾ അടുക്കുന്നതാണ് തിരമാലകൾ തീരത്തേക്ക് കയറാൻ കാരണം. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ച് വീടുകൾ ഉൾെപ്പടെ നേരത്തേ തകർത്തിരുന്നു. എന്നാൽ, കടൽക്ഷോഭം ഇല്ലാത്ത സമയത്ത് കടൽ കൂടുതലായി തീരത്തേക്ക് അടിച്ചുകയറുന്നത് നാട്ടുകാരെ കൂടുതൽ ഭീതിയിലാഴ്ത്തി. വലിയതുറയിൽ നാലാം നിര വീടുകളിലേക്ക് വരെ കഴിഞ്ഞ ദിവസം വെള്ളം ക‍യറി. വിഴിഞ്ഞത്ത് തുറമുഖത്തിനായി കടലിനുള്ളിലേക്ക് കൂടുതലായി ഡ്രഡ്ജിങ് നടക്കുന്നതാണ് സമീപതീരങ്ങളിൽ കടൽ കൂടുതലായി കരയിലേക്ക് അടിച്ചു കയറാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.