ആർ.സി.സിയിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം ^എ.ഐ.വൈ.എഫ്

ആർ.സി.സിയിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: ചികിത്സക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി പിടിപെട്ടത് ആർ.സി.സിയിൽ നിന്നാണെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.സി.സിയിലെ ചികിത്സക്കിടെ നൽകിയ രക്തത്തിൽ നിന്നുമാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതെന്ന് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റി വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ആർ.സി.സിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നത് വെളിപ്പെടണം. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, സെക്രട്ടറി അരുൺ കെ.എസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.