റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ്​ കത്തിച്ച സംഭവം; അന്വേഷണം വേണം ^ഡോ.എ. സമ്പത്ത്​ എം.പി

റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ് കത്തിച്ച സംഭവം; അന്വേഷണം വേണം -ഡോ.എ. സമ്പത്ത് എം.പി തിരുവനന്തപുരം: ഡൽഹിയിലെ കാളിന്ദി കുഞ്ചിലെ രോഹിങ്ക്യ അഭയാർഥി ക്യാമ്പ് അഗ്നിക്കിരയായ സംഭവം അന്വേഷിക്കണമെന്ന് ഡോ. എ. സമ്പത്ത് എം.പി. പിഞ്ചുകുട്ടികളും ഗർഭിണികളും വൃദ്ധരും ഉൾപ്പെടെയുള്ള 250 അഭയാർഥികളാണ് അഗ്നിബാധയെ തുടർന്ന് യു.എൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്പോലും നഷ്ടപ്പെട്ട് വഴിയാധാരമായിട്ടുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനയച്ച അടിയന്തര സന്ദേശത്തിൽ സമ്പത്ത് ചൂണ്ടിക്കാട്ടി. വളരെ അടുത്തുള്ള ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുേപാലും ക്യാമ്പ് പൂർണമായും കത്തി നശിച്ചശേഷമാണ് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തിയത് എന്ന പരാതിയുണ്ട്. റോഹിങ്ക്യൻ അഭയാർഥികളുടെ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 30ന് മുമ്പ് സർക്കാറിനോട് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കെയാണ് കാളിന്ദി കുഞ്ചി​െൻറ പിൻവശത്തുള്ള ടോയ്ലറ്റ് ഭാഗത്തുനിന്ന് തീ ആളിപ്പടർന്നിട്ടുള്ളത്. അഭയാർഥികൾക്ക് ഭക്ഷണവും വസ്ത്രവും പകരം അഭയകേന്ദ്രവും ചികിത്സയും അടിയന്തരമായി ലഭ്യമാക്കണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.