മേയ് 23ന് രാജ്ഭവൻ മാർച്ചും കേന്ദ്രസർക്കാർ ഓഫിസ്​ മാർച്ചും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ സി.പി.എം, സി.പി.ഐ, മറ്റ് എൽ.ഡി.എഫ് പാർട്ടികളുമായി ബന്ധപ്പെട്ട വർഗ ബഹുജന സംഘടനാ നേതാക്കളുടെ സംയുക്തയോഗം തിങ്കളാഴ്ച സി.ഐ.ടി.യു സംസ്ഥാന സ​െൻററിൽ ചേർന്നു. മേയ് 23ന് ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും ധർണയും മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ ഒ ാഫിസുകളിലേക്ക് മാർച്ച് നടത്തും. യോഗത്തിൽ ജെ. ഉദയഭാനു (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. എളമരം കരീം (സി.ഐ.ടി.യു) യോഗോദ്ദേശം വിശദീകരിച്ചു. വി. ശിവൻകുട്ടി (സി.ഐ.ടി.യു), കോലിയക്കോട് കൃഷ്ണൻനായർ, ഓമല്ലൂർ ശങ്കരൻ (കേരള കർഷകസംഘം), വി.ബി. ബിനു, പി. വിജയമ്മ (എ.ഐ.ടി.യു.സി), പി. ബിജു (ഡി.വൈ.എഫ്.ഐ), ആനന്ദകുമാർ എ.എസ് (എ.ഐ.വൈ.എഫ്), ജെ. അരുൺബാബു (എ.ഐ.എസ്.എഫ്), ടി.സി. മാത്തുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, രഘുലാൽ (എഫ്.എസ്.ഇ.ടി.ഒ.) കാവല്ലൂർ കൃഷ്ണൻ നായർ (എ.ഐ.കെ.എസ്), എൻ. ഭാസുരാംഗൻ (കിസാൻസഭ), വി.എസ്. മധു, ഗണപതികൃഷ്ണൻ (എ.ഐ.ഐ.ഇ.എ) മതിരാ ബാലചന്ദ്രൻ, ഷീലാ രാഹുലൻ (യുവകലാ സാഹിതി), സന്തോഷ് കുമാർ (ബി.കെ.എം.യു) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.