രാജ്യത്തെ ദലിത്- ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റണം ^കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍

രാജ്യത്തെ ദലിത്- ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റണം -കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി: രാജ്യത്തെ ദലിത് ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വളര്‍ന്നുവരുന്ന തലമുറകളുടെ ആശങ്കയകറ്റണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഠ്്വ, ഉന്നാവ് സംഭവത്തിൽ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരെ ചൊവ്വാഴ്ച കൊല്ലം ഹെഡ്‌ പോസ്റ്റോഫിസിന് മുന്‍വശം കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പറമ്പില്‍ സുബൈര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങഴത്ത് റഹീം അധ്യക്ഷത വഹിച്ചു. എ. സിദ്ദീഖ് ഇംപീരിയല്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണാടിയില്‍ നസീര്‍, എ.എ. അസീസ് അല്‍മനാര്‍, ജലീല്‍കോട്ടക്കര, യൂനുസ്ചിറ്റുമൂല, വാഴയത്ത് ഇസ്മയില്‍, സിദ്ദീഖ് വല്ലേത്തറ, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, ഹബീബ് ഓച്ചിറ, അബ്ദുല്‍മനാഫ് വടക്കുംതല, സെഞ്ച്വറി നിസാര്‍, സുലൈമാന്‍കുഞ്ഞ് എരിയപുരം, ഷംസ് ചൂളൂര്‍വടക്കതില്‍, മാലിക് ചങ്ങന്‍കുളങ്ങര, മജീദ് മാരാരിത്തോട്ടം, മൈതീന്‍കുഞ്ഞ് ഏവൂരയ്യത്ത്, നൗഷാദ് തറവടക്കതില്‍, സൈനുദ്ദീന്‍ ആദിനാട്, എം.എ. സലീം കൊല്ലക, കാപ്പില്‍നദീര്‍, സുബൈര്‍ തട്ടാന്‍പറമ്പില്‍, അബ്ദുല്‍ അസീസ് ഓച്ചിറ എന്നിവര്‍ സംസാരിച്ചു. സൈനുദ്ദീന്‍ തഴവാശ്ശേരി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ജലീല്‍ കോട്ടക്കര (പ്രസി.), സൈനുദ്ദീന്‍ തഴവാശ്ശേരി (ജന. സെക്ര), എ.എ. അസീസ് അല്‍മനാര്‍, സിദ്ദീഖ് ഷാനിവാസ്, സുലൈമാന്‍കുഞ്ഞ് എരിയപുരം (വൈ. പ്രസി.), ഷംസ് ചൂളൂര്‍വടക്കതില്‍, നൗഷാദ് തറവടക്കതില്‍, മജീദ് മാരാരിത്തോട്ടം (സെക്ര.), മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.