കൊട്ടിയം എൻ.കെ സിൽക്​സ്​ ഉദ്ഘാടനം നാളെ

കൊല്ലം: പ്രമുഖ വ്യവസായ ഗ്രൂപ്പായ എൻ.കെ ട്രേഡേഴ്സ് വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെക്കുന്നു. എൻ.കെ സിൽക്സ് എന്ന പേരിൽ കൊട്ടിയത്ത് തുടങ്ങുന്ന ഷോറൂമി​െൻറ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് നടൻ ജയസൂര്യ നിർവഹിക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ. കമറുദ്ദീൻ അറിയിച്ചു. കൊട്ടിയത്തി​െൻറ വാണിജ്യ ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടായി നേടിയെടുത്ത വിശ്വസ്തതയുടെ വജ്രശോഭയുമായാണ് എൻ.കെ ട്രേഡേഴ്സ് വസ്ത്രവ്യാപാര രംഗത്തേക്കും കടക്കുന്നത്. ഗുണമേന്മയും വൈവിധ്യവും വിലക്കുറവും സമന്വയിക്കുന്നതാണ് മുഖമുദ്ര. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കൊട്ടിയത്ത് 20,000 ചതുരശ്ര അടിയിൽ നാല് നിലകളിലായാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ പ്രശസ്ത ബ്രാൻഡുകളും കുട്ടികളുടെ കലക്ഷനുകളും വിവാഹ വസ്ത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരവും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് എത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് ഒാരോ സ്വർണനാണയം വീതം സമ്മാനമായി ലഭിക്കും. എൻ.കെ. േപ്രമചന്ദ്രൻ എം.പി ആദ്യവിൽപന നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ നറുക്കെടുപ്പിലൂടെ സ്വർണനാണയ വിജയികളെ കണ്ടെത്തും. ജില്ലാ പഞ്ചായത്ത് അംഗം ഫത്തഹുദ്ദീൻ. എസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ശിവജി സുദർശൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. ഉമേഷ്, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം അനീഷ സലിം, കൊട്ടിയം മർച്ചൻറ് അസോസിയേഷൻ സെക്രട്ടറി എസ്. കബീർ, പ്രസി. ജി. ഗിരീഷ്, ട്രഷറർ എസ്. പളനി എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.