മറയൂർ ചന്ദനക്കാടുകളിൽ തീപടർന്ന് നാശനഷ്​ടം

മറയൂർ: ചന്ദന ഡിവിഷനിലെ മറയൂർ ഫോറസ്റ്റ് റേഞ്ചിൽ തീപടർന്ന് ചന്ദനമരങ്ങൾ കത്തിനശിച്ചു. നിരവധി ചെറു ചന്ദനമരങ്ങൾ വളരുന്ന മാട്ടുമൊന്ത ഭാഗത്തുനിന്ന് പടർന്ന തീ തിങ്കളാഴ്ച ൈവകീട്ട് മൂന്നോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. മാട്ടുമൊന്തയിലെ വാച്ച് ടവറിന് ചുറ്റുമുള്ള ഭാഗം പൂർണമായും കത്തിനശിച്ചു. റേഞ്ച് ഓഫിസർ ഉൾെപ്പടെ വനപാലകർ ദീർഘനേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചക്ക് 2.30ഒാടെ പ്രദേശത്ത് നേരിയതോതിൽ മഴപെയ്തത് കാട്ടുതീ അണയാൻ സഹായകരമായി. മറയൂർ റേഞ്ച് ഓഫിസർ ജോബ് ജെ. നെരിയാംപറമ്പിൽ, ഡെപ്യൂട്ടി റേഞ്ചർ നിസാം, ബീറ്റ് ഫോറസ്റ്റ് ഓഫിർമാരായ എം. വിനീഷ്, ഷിബുകുട്ടൻ, സജി എന്നിവരും നെല്ലിപ്പെട്ടുകുടി വനസംരക്ഷണ സമിതി പ്രവർത്തകരും മറയൂർ ഗ്രാമം വനസംരക്ഷണ സമിതി പ്രവർത്തകരും നാച്ചിവയൽ, മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ൈട്രബൽ വാച്ചർമാരും അടങ്ങുന്ന അമ്പതോളം വരുന്നവരാണ് തീ നിയന്ത്രണ വിധേയമാക്കൻ പ്രവർത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.