സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കേരളത്തിലും വർധിക്കുന്നു ^സുധീരൻ

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കേരളത്തിലും വർധിക്കുന്നു -സുധീരൻ തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കജനകമായ നിലയിൽ വർധിച്ചുവരുകയാണെന്ന് വി.എം. സുധീര​െൻറ ഫേസ്ബുക്ക് പോസ്റ്റ്. അതിഗുരുതര കുറ്റകൃത്യങ്ങളിലും കുറ്റകരമായ നിഷ്ക്രിയതയാണ് പൊലീസിേൻറത്. സി.പി.എം പ്രാദേശിക നേതൃത്വത്തി​െൻറ സമ്മർദവും കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടുമാണ് ഇത്തരമൊരു അവസ്ഥക്ക് ഇടവരുത്തുന്നത്. കോടഞ്ചേരിയിൽ ഏഴു വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ ചെന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി സ്വൈരവിഹാരം നടത്തുകയാണ്. രാഷ്ട്രീയ സംരക്ഷണത്തിലുള്ള പ്രതിയെ തൊടാൻ പൊലീസ് മടിച്ചുനിൽക്കുകയാണ്. ലോകത്തി​െൻറ മുന്നിൽ അപമാനഭാരം കൊണ്ട് സമസ്ത ഭാരതീയരുടെയും ശിരസ്സ് താഴാൻ ഇടവരുത്തിയ കഠ്വ, ഉന്നാവ് സംഭവങ്ങളിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുമ്പോൾ കേരളത്തിൽ പൊലീസും സി.പി.എമ്മും ഒത്തുചേർന്ന് നടത്തുന്ന ഇത്തരം കിരാത സംഭവങ്ങളെ സി.പി.എം കേന്ദ്രനേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധീരന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.