സിറിയയില്‍ ആമേരിക്കയുടെ മിസൈല്‍ ആക്രമണം: ഐപ്‌സോ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: അമേരിക്കയുടെ നേതൃത്വത്തില്‍ സിറിയയില്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഴുകുതിരികള്‍ കത്തിച്ച് വാനിലുയര്‍ത്തിപ്പിടിച്ച് സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഐപ്‌സോ പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ ഒത്തുചേര്‍ന്നു. സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിറിയ എന്ന രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സി.പി. നാരായണന്‍ എം.പി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കൊല്ലം തുളസി, എം.എ. ഫ്രാന്‍സിസ്, ടി.സി. മാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. സി.ആര്‍ ജോസ്പ്രകാശ്, ഇന്ദിരാരവീന്ദ്രന്‍, ഡോ. ജനാര്‍ദനക്കുറുപ്പ്, ഡോ. കെ.ജി. താര, വി.പി. രാധാകൃഷ്ണന്‍ നായര്‍, ടി.കെ. കൃഷ്ണന്‍, കെ. പ്രഭാകരന്‍, എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.