ഭീകരരുടെ സാന്നിധ്യമെന്ന്​; പത്താൻകോട്ടിൽ ജാഗ്രത

ചാണ്ഡിഗഢ്: ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയെന്ന സംശയത്തെ തുടർന്ന് പത്താൻകോട്ടിൽ അതിജാഗ്രത പ്രഖ്യാപിച്ചു. ആയുധങ്ങളുമായി രണ്ടു പേർ ത​െൻറ വാഹനത്തിനു പിറകിൽ കയറി കഠ്വയിൽ ഇറങ്ങിയെന്ന് പ്രദേശവാസി പൊലീസിനെ അറിയിച്ചതോടെയാണ് ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉദ്യോഗസ്ഥർ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയത്. ഇരുവരും ഭീകരരാകാമെന്ന് കണക്കാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പത്താൻകോട്ട് എസ്.എസ്.പി ശീൽ സോണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.