വലിയമ്പലം ഉദ്ഘാടനം ചെയ്​തു

ആര്യനാട്: മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച വലിയമ്പലത്തി​െൻറ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി നിർവഹിച്ചു. സാംസ്കാരിക സമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് മോഹനൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ജില്ല പഞ്ചായത്തംഗം വിജുമോഹൻ, സതീഷ് വെട്ടിക്കവല, പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗം, വാർഡ് അംഗം എസ്. ഗിരിജ, മലയടി പുഷ്പാംഗദൻ, എസ്. ദീക്ഷിത്, അജി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ മധുസൂദനൻ, എം. പ്രശാന്ത്, മധുസൂദനൻനായർ, ഗോപകുമാർ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ െവച്ച് വലിയമ്പലം സമർപ്പിച്ച ആർ. സുശീലനെ ആദരിച്ചു. ദേവസ്വം ബാർഡിന് കീഴിലെ ഈ ക്ഷേത്രത്തിൽ 12 ലക്ഷത്തോളം രൂപ െചലവിലാണ് വലിയമ്പലം നിർമിച്ചുനല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.