പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സീരിയല്‍ മേക്കപ്പ് മാന്‍ അറസ്​റ്റില്‍

തിരുവനന്തപുരം: . ആര്യനാട് ചൂഴക്ക് സമീപം ഷീജ ഭവനില്‍ വിനോദ് ആണ്(33) പൂജപ്പുര പൊലീസ് പിടിയിലായത്. ഒന്നര മാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. ടെലിവിഷന്‍ സീരിയലുകളില്‍ മേക്കപ്പ്മാനായും ലൈറ്റ് ബോയിയായും ജോലിചെയ്യുന്ന ആളാണ് ഇയാള്‍. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാറി‍​െൻറ നേതൃത്വത്തിെല സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.