പാളയംകോട്ടയിൽ ഉപഗ്രഹ വിവര ശേഖരണ കേന്ദ്രത്തിന് തറക്കല്ലിട്ടു

തിരുനെൽവേലി: പാളയംകോട്ട സർക്കാർ എൻജിനീയറിങ് കോളജി​െൻറ എതിർവശത്തുള്ള ഐ.എൻ.എസ് കട്ടബൊമ്മൻ നാവികസേന കേന്ദ്രത്തിന് സ്വന്തമായ സ്ഥലത്ത് ഉപഗ്രഹ വിവരശേഖരണ കേന്ദ്രത്തിന് തറക്കല്ലിട്ടു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവ​െൻറ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 83 കോടി രൂപ ചെലവിലാണ് കേന്ദ്രം പണിയുന്നത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും. ഉപഗ്രഹങ്ങൾ അയക്കുന്ന വിവരങ്ങൾ ഈ കേന്ദ്രത്തിൽനിന്ന് ലഭ്യമാകും. ഇപ്പോൾ വടക്കൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ ഉണ്ട്. കേന്ദ്രം വരുന്നതോടെ പ്രാദേശികതലത്തിൽ ജോലിസാധ്യതകളും ഉണ്ടാകും. ഒക്ടോബറിൽ പൗർണമി ദിനത്തിൽ ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കാനുളള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഡോ. ശിവൻ പറഞ്ഞു. ഇതോടെപ്പം ചന്ദ്രനിൽ ഒരു റോബോട്ടിനെകൂടി അയക്കാൻ ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നുണ്ട്. കൂടാതെ ജിസാറ്റ്-29 ഉപഗ്രഹം ജി.എസ്.എൽ.വി മാർക്ക് 3 ഡി-2 റോക്കറ്റ് മുഖേനയാണ് അയക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് പുതിയതായി ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതനുസരിച്ച് വിദ്യാർഥികൾക്ക് പുതിയ േപ്രാജക്ടുകൾ കണ്ടുപിടിക്കാൻ സഹായകരമായി തീരും. ഇക്കഴിഞ്ഞ മാർച്ച് 29ന് വിക്ഷേപണശേഷം ഐ.എസ്.ആർ.ഒയുമായുളള ബന്ധം നഷ്ടപ്പെട്ട ജിസാറ്റ്-6എയുമായുള്ള ബന്ധം പുനഃസ്ഥാപിക്കനുളള ശ്രമങ്ങൾ നടന്നുവരുന്നതായും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.