കഠ്​വ കൊലപാതകം: പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

കണിയാപുരം-: ജമ്മുവിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്ന ആർ.എസ്.എസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി കണിയാപുരത്ത് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. കടവിളാകം കബീർ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഷഹീർ ഖരീം, അബ്ദുൽ ഖരീം മാസ്റ്റർ, ഷാഹുൽ ഹമീദ്, ബദർ ലബ്ബ, മുനീർ കുരവിള, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, പള്ളിനട അൻസാരി, നാസുമുദ്ദീൻ അഹമ്മദ്, നിസം പുന്നക്കാട്, അബ്ദുൽ ഖാദർ, നസീർ അഹമ്മദ്, നുജും അസീസ്, ജമാൽ മൈവള്ളി, കമാൽ ജവാകോട്ടേജ്, നിസാം ഗസാലി, തൗഫിക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.