കല്ലറയിൽ മോഷണം: കടയുടെ ഭിത്തി തുരന്ന് 20,000 രൂപ കവർന്നു

കല്ലറ: ജങ്ഷനിലെ സ്റ്റേഷനറിക്കടയുടെ ഭിത്തിതുരന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ഇരുപതിനായിരം രൂപ കവർന്നു. ശരവണ ജങ്ഷനിൽ ജ്യോതിയുടെ എസ്.ബി.എൻ പ്രൊവിഷൻ ആൻഡ് സ്റ്റേഷനറി കടയിൽ നിന്നാണ് കവർച്ച നടത്തിയത്. ഭിത്തിതുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പാങ്ങോട് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധർ, ഡ്വാഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ഊർജിതപ്പെടുത്തിയതായി പാങ്ങോട് എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.