രാജശ്രീ കൺവെൻഷൻ സെൻറർ തുറന്നു

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കൺവെൻഷൻ സ​െൻറർ പോത്തൻകോട് അരിയോട്ടുകോണത്ത് പ്രവർത്തനം ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ഒാർഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ബത്തേരി രൂപതയുടെ ചാൻസലർ ഫാ. ഫിലിപ് മാത്യു വെട്ടിക്കാട് എന്നിവർ അനുഗ്രഹ പ്രഭാഷണവും രാജശ്രീ കൺവെൻഷൻ സ​െൻററി​െൻറ മാനേജിങ് ഡയറക്ടർ രാജി ഭദ്രദീപവും തെളിയിച്ചു. രാജശ്രീ കൺവെൻഷൻ സ​െൻറർ ഡയറക്ടർ വി.എസ്. സൗമ്യ പ്രോജക്ട് അവതരണവും, ഡയറക്ടർ വി.എസ്. ദിവ്യ സ്വാഗതവും ചെയർമാൻ ബി. ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു. ദ ഇൻഫിനിറ്റി ഹാളി​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എയും ദ സമ്മിറ്റ് ഹാളി​െൻറ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്തും മാരിഗോൾഡ് ഹാളി​െൻറ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും േലാഗോ പ്രകാശനം എം.എ. വാഹിദ് എക്സ് എം.എൽ.എയും സ്യൂട്ട് റൂമുകളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വേണു ഗോപാലൻ നായരും നിർവഹിച്ചു. 1500ൽ അധികം പേർക്കിരിക്കാവുന്ന വലിയ ഒാഡിറ്റോറിയമാണിത്. 800 ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിങ് ഏരിയ, 750 ഒാളം പേർക്ക് ഇരിക്കാവുന്ന എയർ കണ്ടീഷൻസ് മിനി കോൺഫറൻസ് ഹാൾ, 1000 പേർക്ക് ഇരിക്കാവുന്ന എയർ കണ്ടീഷൻസ് ഡൈനിങ് ഹാൾ എന്നിവയാണ് മറ്റ് പ്രത്യേകതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.