ജി.ഐ.ഒ ഏകദിന ക്യാമ്പ് 18ന്

കരുനാഗപ്പള്ളി: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ 18ന് കരുനാഗപ്പള്ളി ലാലാജി ജങ്ഷനിലെ വൈ.എം.സി.എ ഹാളിൽ ഏകദിന ക്യാമ്പ് നടത്തും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് 'പരലോകം' വിഷയത്തിൽ പഠനക്ലാസിൽ ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ സമിതി അംഗം ഹിഷാമുദ്ദീൻ പ്രഭാഷണം നിർവഹിക്കും. ജി.ഐ.ഒ കരുനാഗപ്പള്ളി ഏരിയാ പ്രസിഡൻറ് ഡോ. എസ്. ആമിന അധ്യക്ഷത വഹിക്കും. 'അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണം' കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാെരയും കൈയേറ്റംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴ്, എട്ട് തീയതികളിൽ അത്യാഹിത വിഭാഗത്തിലേക്ക് മദ്യലഹരിയിലെത്തിയ സംഘങ്ങൾ തമ്മിലടിക്കുകയും ഇതിനെ ചേദ്യംചെയ്ത ഡ്യൂട്ടി ഡോക്ടറെയും മറ്റും കൈയേറ്റംചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. അക്രമികൾക്കെതിരെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകാൻ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.