മൂന്നുപേരുടെ ബൈക്ക് യാത്രക്കെതിരെ നടപടി ശക്തമാക്കാൻ നിർദേശം

തിരുവനന്തപുരം: ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതിനാൽ അവ തടയുന്നതിന് നിയമനടപടി ശക്തമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ ജില്ല പൊലീസ് മേധാവിമാർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. നിയമപരമായി അനുവദനീയമല്ലാത്ത ട്രിപ്പിൾ റൈഡിങ് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരത്തിൽ യാത്രചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിക്കുന്നു. അതിനാൽ റോഡുസുരക്ഷ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ സുരക്ഷിതമായ രീതിയിലാവണമെന്നും നിർേദശമുണ്ട്. ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യമെന്നും പരിശോധന വേളയിൽ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും ഡി.ജി.പി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.