പാലോട്^ബ്രൈമൂർ റോഡ് നിർമാണം തടഞ്ഞു

പാലോട്-ബ്രൈമൂർ റോഡ് നിർമാണം തടഞ്ഞു പാലോട്: യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലോട്-ബ്രൈമൂർ റോഡ് നിർമാണം തടഞ്ഞു. ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിെവച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പാലോടിനും പാപ്പനംകോടിനുമിടയിലെ മുണ്ടൻപാലം എന്നറിയപ്പെടുന്ന 'കോൺക്രീറ്റ് പാലം' പുനർനിർമിക്കാനായി പൊളിച്ചുനീക്കിയിരുന്നു. സമാന്തരമായി തോട്ടിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തി മുകളിൽ മണ്ണ് നിറച്ച ചാക്കുകൾ അടുക്കി താൽക്കാലിക സംവിധാനം നിർമിച്ചിരുന്നു. എന്നാൽ, പുതിയ പാലത്തിനായി കുഴിയെടുക്കൽ പുരോഗമിക്കുന്നതിനിടയിൽ ഇത് ഇടിഞ്ഞു. ഇതോടെ പെരിങ്ങമല, തെന്നൂർ, ഇടിഞ്ഞാർ പ്രദേശങ്ങളിലുള്ളവർക്ക് ചിപ്പൻചിറ വഴി ചുറ്റിക്കറങ്ങി വേണം പാലോട് ടൗണിലെത്താൻ. 50 കോടിയോളം രൂപയുടെ റോഡ് നവീകരണ േപ്രാജക്ടിൽ വളരെ ന്യൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നിരിക്കെ കൺസ്ട്രക്ഷൻ കമ്പനി ഒരു പ്രഫഷണലിസവും ഇല്ലാതെയാണ് നിർമാണം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അടിയന്തരമായി മുണ്ടൻപാലം ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ ശനിയാഴ്ച രാവിലെ ഏഴ് മുതൽ 10 വരെ റോഡ് നിർമാണ വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് പാലോട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. മുണ്ടൻപാലം താൽക്കാലികമായി ഗതാഗത യോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.