പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് കർമസമിതി ഭാരവാഹികള്‍

കാട്ടാക്കട: കോട്ടൂർ വ്ലാവെട്ടി സ്വദേശി ഭുവനചന്ദ്രൻ കാണിയുടെ (48) മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 18-ന് നെയ്യാർഡാം വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. മരണം കൊലപാതകമാണെന്നും കർമസമിതി ആരോപിച്ചു. ഈ മാസം ഏഴിന് സുഹൃത്തുക്കൾക്കൊപ്പം വനത്തിൽ പോയ ഭുവനചന്ദ്രൻ കാണിയെ അടുത്തദിവസം രാവിലെ ജലസംഭരണിക്കടുത്തെ കരണ്ടകംചിറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്ലാവെട്ടിയിൽ നിന്ന് ഒപ്പം പോയ സുഹൃത്തുക്കൾ തന്നെയാണ് മൃതദേഹം കണ്ടെത്തി നെയ്യാർഡാം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മുങ്ങിമരണം എന്ന നിലയിൽ കേസ് ഒതുക്കുകയാണ് ചെയ്തതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പ്രഥമവിവര- മൃതദേഹ പരിശോധന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടും ബന്ധുക്കൾക്ക് നൽകിയിട്ടില്ല. സഹോദരിമാരായ പി. ശോഭാനകുമാരി, പി. ലതാകുമാരി, കർമസമിതി ഭാരവാഹികളായ വി. സുകുമാരന്‍, സി.എസ്. അനില്‍കുമാര്‍, മോഹനന്‍ ത്രിവേണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.