വർക്കലയിൽ ട്രെയിൻ ടിക്കറ്റിന് ഇനി മുതൽ ക്യൂ നിൽക്കണ്ട; മൊബൈൽ ആപ് നിലവിൽവന്നു

വർക്കല: റിസർവേഷൻ ചെയ്യാത്ത ട്രെയിൻ ടിക്കറ്റിനായി ഇനി മുതൽ വർക്കലയിൽ ക്യൂവിൽനിന്ന് മുഷിയണ്ട. സ്മാർട്ട് ഫോണുള്ളവർക്ക് എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് റെയിൽവേ സ്ഥാപിച്ചിരിക്കുന്നത്. ജി.പി.ആർ.എസ് സംവിധാനം വഴിയാണിത്. യാത്രാ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയൊക്കെ പുതിയ മൊബൈൽ ആപ് വഴി എടുക്കാം. സ്റ്റേഷ​െൻറ പുറത്ത് 25 മീറ്റർ ചുറ്റളവിൽ നിന്നുകൊണ്ട് ആർക്കും ഈ സംവിധാനം ഉപയോഗിക്കാം. എന്നാൽ, സ്റ്റേഷൻ വളപ്പിലോ പ്ലാറ്റ്ഫോമിലോ ട്രെയിനിനുള്ളിൽ നിന്നോ മൊബൈൽ ആപ് സംവിധാനത്തിലൂെട ടിക്കറ്റ് എടുക്കാനുമാവില്ല. യാത്രക്കാരനെ ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂവിൽ നിർത്തി വലയ്ക്കാതെ സമയനഷ്ടം ഒഴിവാക്കാനാണ് റെയിൽവേ സ്മാർട്ട് സൗഹൃദം സ്ഥാപിക്കുന്നത്. എക്സാമിനർ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിൽ എത്തിയ സന്ദേശം കാണിച്ചാൽ മതിയാകും. സംവിധാനം റെയിൽവേ ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ മൊഹദിൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സത്യദേവൻ, എൻ. വിജയൻ, ആർ. മുകുന്ദൻ, പി.എസ്. ബൈജു, ഡി. സപ്രു, രവീന്ദ്രദാസ്, ചീഫ് ബുക്കിങ് സൂപ്പർ വൈസർ ദുർഗാ പ്രസാദ്, ചീഫ് റിസർവേഷൻ സൂപ്പർവൈസർ ആസിഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.