ഡോക്ടര്‍മാർ സമരം അവസാനിപ്പിക്കണം ^കോടിയേരി

ഡോക്ടര്‍മാർ സമരം അവസാനിപ്പിക്കണം -കോടിയേരി തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിച്ച്‌ ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതി​െൻറ പേരിലാണ്‌ സമരം. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതി​െൻറ ഓരോഘട്ടത്തിലും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്‌തിരുന്നു. ജനങ്ങള്‍ക്കാകെ പ്രയോജനംചെയ്യുന്ന പദ്ധതിയുമായി ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ്‌ വേണ്ടിയിരുന്നത്‌. അതിന്‌ പകരം സമരംചെയ്യുന്നതിന്‌ നീതീകരണമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതി​െൻറ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റുള്ളവരെയും നിയോഗിച്ചിട്ടുണ്ട്‌. നേരത്തേ അഞ്ച്‌ മണിക്കൂറായിരുന്നു ഡ്യൂട്ടി സമയമെങ്കില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നാലുമണിക്കൂറായി കുറഞ്ഞു. റൊട്ടേഷന്‍ വ്യവസ്ഥയില്‍ മാത്രമാണ്‌ വൈകീട്ട് വരെ ഡ്യൂട്ടി ചെയ്യേണ്ടത്‌. ഇത്‌ മറച്ചുെവച്ചാണ് ജോലിഭാരം കൂടിയെന്ന പ്രചാരണം നടത്തി ഒരുവിഭാഗം ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.