അംബേദ്​കർ ദിനാചരണം

തിരുവനന്തപുരം: രാജ്യത്തുടനീളം ദലിതരുടെ നേർക്കുള്ള പീഡനത്തിന് പരിഹാരം കാണാതെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പരസ്പരം മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. ഭാരതീയ ദലിത് കോൺഗ്രസ് (എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാഖി ദുരന്തമനുഭവിച്ചവരെ സഹായിച്ച വി.എസ്. ശിവകുമാർ എം.എൽ.എക്ക് ദലിത് കോൺഗ്രസ് (െഎ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് വിതരണം ചെയ്തു. കാവുവിള അൻസാറിനും അനൂപ് മാരായമുട്ടത്തിനും സാമൂഹികപ്രവർത്തനത്തിനുള്ള അംബേദ്കർ പുരസ്കാരം വി.എസ്. ശിവകുമാർ എം.എൽ.എ നൽകി. ജില്ലാ പ്രസിഡൻറ് പേരൂർക്കട രവി അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ െസക്രട്ടറിമാരായ കൊയിത്തൂർക്കോണം സുന്ദരൻ, പാളയം ഉദയൻ, ദലിത് കോൺഗ്രസ് നേതാക്കളായ മഞ്ചു, ആര്യേങ്കാട് ജയകുമാർ, കോവില്ലൂർ തങ്കപ്പൻ, രണ്ടാംചിറ സോമൻ, സി.ആർ. ദിവാകരൻ, ബി.എസ്. പ്രദീപ്കുമാർ, അയിരൂർ സുബാഷ്, കാവല്ലൂർ മഹേന്ദ്രൻ, എസ്. ശൈലൻ, പ്ലാവറ മണികണ്ഠൻ, പള്ളിപ്പുറം ഗോപാലൻ, വി. ജയകുമാർ, കൊല്ലയിൽ ആനന്ദൻ, അയ്യൻകുളം അജി, മണികണ്ഠേശ്വരം ചന്ദ്രബാബു, എൽ. മനോഹരൻ, ടി.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.