പ്രതിഷേധയോഗം സംഘടിപ്പിച്ചു

ബീമാപള്ളി: കശ്മീരിൽ ബാലികയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതിൽ ബീമാപള്ളി കോളനി പൗരസമിതി കൂട്ടായ്മ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാറും കോടതികളും അഭിഭാഷകരും അന്യായങ്ങളെ എതിർത്ത് നീതിയുടെ ഭാഗത്ത് നിന്നാൽ ഇന്ത്യൻ ജനത സുരക്ഷിതരായിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അബ്ദുൽ അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.എം. ബഷീർ, എ.കെ. അബുത്താഹിർ, എ.പി. ഖാസിം, എ.ആർ. ഹക്കിം എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.ജെ. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഗ്ലോബൽ മാർച്ച് ഫോർ സയൻസി​െൻറ ഭാഗമായി മാർച്ച് നടത്തി തിരുവനന്തപുരം: ലോക വ്യാപകമായി നടന്ന ഗ്ലോബല്‍ മാര്‍ച്ച് ഫോര്‍ സയന്‍സിന് ഒപ്പം ജില്ലയിലെ ശാസ്ത്രസമൂഹവും മാര്‍ച്ച് ചെയ്തു. രാവിലെ 11ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളി‍​െൻറ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കേരള യൂനിവേഴ്സിറ്റി ഓഫിസിന് മുന്നില്‍ സമാപിച്ചു. മാര്‍ച്ച് ഫോര്‍ സയന്‍സ് തിരുവനന്തപുരം സംഘാടകസമിതി ചെയര്‍മാന്‍ ഡി. കൃഷ്ണവാര്യര്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്തു. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക വിദ്യാലയങ്ങളില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങള്‍ മാത്രം പഠിപ്പിക്കുക, അന്ധമായ ആശയങ്ങളുടെ പ്രചാരണത്തിന് തടയിടുക, സര്‍ക്കാര്‍ നയ രൂപവത്കരണത്തിന് ശാസ്ത്രീയ പിന്‍ബലം ഉണ്ടായിരിക്കുക, ദേശീയ വരുമാനത്തി‍​െൻറ 3ശതമാനം ശാസ്ത്ര ഗവേഷണങ്ങള്‍ക്കും 10ശതമാനം വിദ്യാഭ്യാസത്തിനും നീക്കിവെക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്. കൃഷ്ണവാരിയർ, സി.പി. അരവിന്ദാക്ഷൻ, ബി. രമേഷ്, ജി.എസ്. പത്മകുമാർ, ശ്രീരാഗ് എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.