നഗരസഭാ ഹാളില്‍ സ്ഥാപിച്ചിരുന്ന മുന്‍ പ്രസിഡൻറുമാരുടെ ചിത്രങ്ങള്‍ കാണാനില്ല

കരുനാഗപ്പള്ളി: നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ചിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡൻറുമാരുടെ ചിത്രങ്ങൾ കാണാനില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ സൂസൻ കോടിയുടെ ചിത്രം വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിൽ മുറിയിൽ കണ്ടെത്തി. ബാക്കിയുള്ള ചിത്രങ്ങൾ എവിടെയാണെന്ന് ഒരു വിവരവുമില്ല. നഗരസഭ ഗ്രാമപഞ്ചായത്ത് ആയിരിക്കുമ്പോള്‍ മുതല്‍ പ്രസിഡൻറ് പദവിയിലിരുന്നവരുടെയും നഗരസഭ മുന്‍ ചെയര്‍മാന്‍മാരുടെയും ഫോട്ടോകളായിരുന്നു കൗണ്‍സില്‍ ഹാളില്‍ സ്ഥാപിച്ചിരുന്നത്. ഒരുവര്‍ഷത്തിനു മുമ്പ് നഗരസഭാ മന്ദിരം പെയിൻറടിച്ചപ്പോഴാണ് ചിത്രങ്ങള്‍ എടുത്തുമാറ്റിയതെന്ന് അറിയുന്നു. പിന്നീട് പുനഃസ്ഥാപിച്ചിട്ടില്ല. ഗാന്ധിജിയുടെ ചിത്രം മാത്രമാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്. ഇടതുപക്ഷം നഗരസഭ ഭരിക്കുമ്പോള്‍ കരുനാഗപ്പള്ളിയില്‍നിന്ന് സംസ്ഥാനതലത്തിലേക്ക് ഉയര്‍ന്നുവന്ന നേതാവി​െൻറ ചിത്രത്തിനോട് അനാദരവാണ് കാട്ടിയതെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം മുറുമുറുത്തുതുടങ്ങി. നഗരസഭയില്‍ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനവും ഉണ്ടായിരുന്നു. ഞാന്‍ ചുമതല ഏല്‍ക്കുമ്പോള്‍ കൗണ്‍സില്‍ ഹാളില്‍ ചിത്രങ്ങള്‍ ഒന്നുംതന്നെയില്ലായിരുന്നുവെന്നും ഇതുസംബന്ധിച്ച് എനിക്കൊന്നും അറിയില്ലെന്നും നഗരസഭാ സെക്രട്ടറി ഷെര്‍ലാബീഗം മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.