വെറ്റമുക്കിൽനിന്ന്​ താമരക്കുളത്തേക്ക്​ 63 കോടിയുടെ റോഡ്​

ശാസ്താംകോട്ട: കരുനാഗപ്പള്ളി താലൂക്കിലെ വെറ്റമുക്കിൽ ദേശീയപാതയിൽ നിന്ന് തുടങ്ങി ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് അവസാനിക്കുന്ന റോഡ് 62.53 കോടി രൂപ ചെലവഴിച്ച് നിർമിക്കാനുള്ള നടപടി പൂർത്തിയായി. നിർമാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ജി. സുധാകരൻ മൈനാഗപ്പള്ളിയിൽ നിർവഹിക്കും. വെറ്റമുക്കിൽ തുടങ്ങി തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട, വെളുത്തമണൽ, തഴവ മണപ്പള്ളി പാവുമ്പ വഴി ആലപ്പുഴ ജില്ലയിലെ താമരക്കുളം വരെയാണ് പുതിയ റോഡ്. മൂന്ന് താലൂക്കുകളിലെയും ഗ്രാമപ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിർമാണത്തിനുള്ള കരാർ നൽകിക്കഴിഞ്ഞതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.എം.ബി.സി സാേങ്കതികതയോടെയാണ് റോഡി​െൻറ നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.