ജാതിചിന്തകൾ പലതരത്തിൽ തിരികെവരുന്നു ^മന്ത്രി

ജാതിചിന്തകൾ പലതരത്തിൽ തിരികെവരുന്നു -മന്ത്രി കൊല്ലം: ജാതിചിന്തകൾ പല തരത്തിൽ തിരികെ വരുേമ്പാൾ കുമാരനാശാ​െൻറ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പ്രസക്തി വർധിക്കുകയാണെന്ന് മന്ത്രി കെ. രാജു. ശ്രീനാരായണ ദർശനങ്ങളുടെ അന്തസ്സത്ത ജനങ്ങളിലെത്തിക്കാനാണ് സാഹിത്യ രചനകളിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും കുമാരനാശാൻ ശ്രമിച്ചത്. കൊല്ലം ആശാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാ​െൻറ 145-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തി​െൻറ ചരിത്രത്തിലെ സുവർണനാളുകളായിരുന്നു ആശാ​െൻറ ജീവിതകാലം. പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്ക് അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ആശാ​െൻറ കൂടി ശ്രമഫലമായാണ് ഈഴവർക്ക് തിരുവിതാംകൂർ നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചത്. ഇന്ന് 'ദുരവസ്ഥ'പോലെ ഒരു കൃതി എഴുതിയാൽ കവിയുടെ സ്ഥിതി ദുരവസ്ഥയാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. മലയാള ഭാഷക്ക് അന്യമായിക്കൊണ്ടിരുന്ന കവിതയെ തിരികെ തന്നത് ആശാനാണ്. ഇന്ന് കവികളുണ്ട്. പക്ഷേ, കവിതയുണ്ടോ എന്ന് ചോദിച്ചാൽ കഷ്‌ടിയാണെന്നും അദ്ദേഹം പറഞ്ഞു. മെറിറ്റ് സ്കോളർഷിപ്പുകളുടെ വിതരണം സബ് കലക്‌ടർ ഡോ.എസ്. ചിത്ര നിർവഹിച്ചു. ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അധ്യക്ഷത വഹിച്ചു. എസ്. രാധാകൃഷ്‌ണൻ, പ്രഫ.പി. കൃഷ്‌ണൻകുട്ടി, സുരേഷ് ബ്രഹ്മദാസ്, ട്രഷറർ എം.എസ്. പ്രമോദ് എന്നിവർ സംസാരിച്ചു. ജയിൽ ഡി.ഐ.ജി ബി. പ്രദീപ്, പ്രഫ.എൻ. രവി, ഡോ. സൈനുദീൻ പട്ടാഴി, ഡി. ശ്രീകുമാർ എന്നിവരെ ആദരിച്ചു. കവി ചവറ കെ.എസ്. പിള്ള കാവ്യാർച്ചനക്ക് നേതൃത്വം നൽകി. ആശാൻ കവിതകളുടെ സംഗീതാവിഷ്‌കാരം അമീഷ അജിത് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.