ജില്ലയിൽ ​ഇറച്ചിക്കോഴി വിപണനത്തിന്​ വിപുല പദ്ധതിയുമായി 'കെപ്​കോ'

കൊല്ലം: ജില്ലയിൽ ഇറച്ചിക്കോഴി വിപണന രംഗേത്തക്ക് കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷനും. ഇതി​െൻറ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കെപ്കോ ഏജൻസികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 10 വിൽപന കേന്ദ്രങ്ങളാണ് തുടങ്ങുക. 'സുരക്ഷിത മാസം നല്ല ഭക്ഷണം'എന്ന കാഴ്ചപ്പാടിൽ ആരംഭിക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച നടക്കും. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി.ടി.പി.സി ഒാഡിറ്റോറിയത്തിൽ രാവിലെ 11.30ന് മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിക്കുമെന്ന് കെപ്കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊലിയോടുകൂടിയതും അല്ലാത്തതുമായ ചിക്കൻ, ബോൺലസ് ബ്രെസ്റ്റ്, മാംസഭാഗം കുറവുള്ള 'ജനത'ചിക്കൻ, ചിക്കൻ കട്ലറ്റ്, ചിക്കൻ സോസേജ്, ചിക്കൻ ലോലിപോപ്പ്, മാരിനേറ്റഡ് ചിക്കൻ, നായ്ക്കൾക്കുവേണ്ടിയുള്ള 'ഡോഗ് പാക്ക്' തുടങ്ങിയവ ഏജൻസികൾ വഴി ലഭിക്കും. പോളയത്തോടുള്ള കൊല്ലം കോർപറേഷൻ വക കെട്ടിടത്തിൽ 'െകപ്കോ'റസ്റ്റാറൻറ് തുടങ്ങുന്നതിനും പ്രാരംഭനടപടികളായിട്ടുണ്ട്. കെപ്േകാ ചിക്കനും വിവിധ വിഭവങ്ങളും റസ്റ്റാറൻറിൽ ലഭ്യമാക്കും. കോഴിവളർത്തൽ, കന്നുകാലി വളർത്തൽ എന്നിവയിലേർപ്പെട്ടിരിക്കുന്ന കർഷകരുടെ സൗകര്യാർഥം ന്യായവില വെറ്ററിനറി മെഡിക്കൽ സ്റ്റോർ കൊല്ലത്തടക്കം ആരംഭിക്കുന്നത് പരിഗണനയിലാണ്. കെപ്കോയുടെ കൊട്ടിയത്തെ മുട്ടക്കോഴി-താറാവ് വളർത്തൽ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വർഷം നാല് ലക്ഷത്തോളം മുട്ടക്കോഴികളെയും നാൽപതിനായിരത്തോളം താറാവിൻ കുഞ്ഞുങ്ങളെയും ഉൽപാദിപ്പിക്കാനായി. ഇവ കേന്ദ്ര-സംസ്ഥാന സർക്കാറുകളുെട വിവിധ പദ്ധതികൾക്കുവേണ്ടി വിതരണം ചെയ്യുകയും ആവശ്യക്കാർക്ക് വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. പുതുതായി ഇറച്ചിക്കോഴി പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ജില്ലകളിൽ കൊല്ലവും ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കെപ്കോ മാനേജിങ് ഡയറക്ടർ ഡോ.വിനോദ് ജോൺ, മാർക്കറ്റിങ് മാനേജർ സുകുമാരൻ, സീനിയർ ടെക്നിക്കൽ മാനേജർ ജേക്കബ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.