ലോഗോസ്‌ പാസ്​റ്ററല്‍ സെൻറര്‍ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്​റ്റര്‍ ചെയ്യാതെ പൊലീസ്‌

നെയ്യാറ്റിന്‍കര: വ്ലാങ്ങാമുറി ലോഗോസ്‌ പാസ്റ്ററല്‍ സ​െൻററിന് നേരെ സാമൂഹികവിരുദ്ധര്‍ ആക്രമണം നടത്തിയിട്ട്‌ രണ്ട്‌ ദിവസം പിന്നിടുമ്പോഴും നെയ്യാറ്റിന്‍കര പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചൊവ്വാഴ്‌ച പുലര്‍ച്ചെ 12.30ഒാടെ 50 പേരടങ്ങുന്ന സംഘം പാസ്റ്ററല്‍ സ​െൻററി​െൻറ പ്രധാന ഗേറ്റ്‌ തകര്‍ത്ത്‌ ലോഗോസ്‌ കോമ്പൗണ്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ലോഗോസ്‌ കെട്ടിടത്തിനുനേരെ ഉണ്ടായ കല്ലേറില്‍ രൂപതാ വിദ്യാഭ്യാസ കാര്യാലയം, നിഡ്‌സ്‌, ഡോര്‍മെറ്ററി, കോറിഡോര്‍ എന്നിവിടങ്ങളിലെ ജന്നാല ചില്ലുകളും തകര്‍ന്നു. സംഭവസമയം രൂപതയുടെ ക്ലര്‍ജി ആന്‍ഡ്‌ റിലീജിയസ്‌ ഫോറം സംഘടിപ്പിച്ച ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കുയായിരുന്ന പെണ്‍കുട്ടികളടക്കം 150ഓളം പ്ലസ്‌ ടു വിദ്യാര്‍ഥികൾ സ്ഥലത്തുണ്ടായിരുന്നു. ചൊവ്വാഴ്‌ച അർധരാത്രി ലോഗോസില്‍ കടന്ന അക്രമികള്‍ പുലര്‍ച്ചെ നാലുവരെ ലോഗോസ്‌ കോമ്പൗണ്ടില്‍ നിലയുറപ്പിച്ചിട്ടും സ്‌ഥലത്തുണ്ടായിരുന്ന നെയ്യാറ്റിന്‍കര എസ്‌.ഐ സന്തോഷ്‌ കുമാര്‍ കൂടുതല്‍ പൊലീസിനെ വിളിക്കുകയോ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ലെന്ന ആക്ഷേപം ശക്തമാണ്. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പിക്കും എസ്‌.ഐക്കും നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലോഗോസിനെതിരെ സാമൂഹികവിരുദ്ധര്‍ നടത്തിയ ആക്രമണം അപലപനീയമെന്ന്‌ കേരള ലാറ്റിന്‍കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആല്‍റ്റിസ്‌ പറഞ്ഞു. രൂപതയുടെ ആധ്യാത്‌മികകേന്ദ്രം തകര്‍ത്തിട്ടും അക്രമികള്‍ക്കൊപ്പം നിലകൊള്ളുന്ന പൊലീസി​െൻറ നിലപാട്‌ നിലവില്‍ പൊലീസുകാര്‍ സാധാരണക്കാരന്‌ നേരെ കേരളത്തിൽ നടത്തുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണെന്ന്‌ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി മുന്നോട്ടുപോയില്ലെങ്കില്‍ നീതി ലഭിക്കാനായി ഏതിടം വരെ പോകാനും തയാറാണെന്ന്‌ ലോഗോസ്‌ ഡയറക്‌ടര്‍ ഡോ. സെല്‍വരാജ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.