ഹയർ സെക്കൻഡറി ബഹിഷ്കരണസമരം അധ്യാപകർ തള്ളി ^എ.കെ.എസ്.​ടി.യു

ഹയർ സെക്കൻഡറി ബഹിഷ്കരണസമരം അധ്യാപകർ തള്ളി -എ.കെ.എസ്.ടി.യു തിരുവനന്തപുരം: ഒരുവിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ നടത്തിയ മൂല്യ നിർണയക്യാമ്പ് സമരം അധ്യാപകർ നിരാകരിച്ചതായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ. അമ്പത് ശതമാനത്തിന് മുകളിൽ അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. അപവാദ പ്രചാരണങ്ങൾ നടത്തി ഹയർ സെക്കൻഡറി മേഖലയെ തകർക്കാനും ഈ മേഖലയിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിലൂടെ പരാജയപ്പെട്ടിരിക്കുന്നതെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ല കമ്മിറ്റിയിൽനിന്ന് പെൻഷൻ കൈപ്പറ്റിവരുന്ന സ്കാറ്റേർഡ് വിഭാഗം, അൺ അറ്റാച്ച്ഡ് വിഭാഗം പെൻഷൻകാർ 30നകം ഒാഫിസിൽ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത തൊഴിലാളികളുടെ പെൻഷൻ വിതരണം നിർത്തിവെക്കണമെന്നും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.